വിതുര: പൊന്മുടി പാതയെ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ പൊന്മുടി ഗവ.യു.പി.എസിലെ കുട്ടികള്‍ സംസ്ഥാനപാതയിലെ അടയാള ബോര്‍ഡുകള്‍ വൃത്തിയാക്കി. മലയോര മേഖലയായ പൊന്മുടിയിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. പൊന്മുടിയിലെ വളഞ്ഞും തിരിഞ്ഞുമുള്ള യാത്രകളില്‍ സഞ്ചാരികള്‍ക്ക് വഴികാട്ടിയാണ് റോഡരികിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍.
എന്നാല്‍ അവയില്‍ പലതും ഇപ്പോള്‍ പായല്പിടിച്ചും കാടുകയറിയും ഉപയോഗശൂന്യമായിരുന്നു. വളവുകളും ഹമ്പുകളും മുന്‍കൂട്ടി അറിയുന്നതിന് ഇത്തരം സൈന്‍ ബോര്‍ഡുകള്‍ അത്യന്താപേക്ഷിതമായതിനാലാണ് കുട്ടികള്‍തന്നെ അവ വൃത്തിയാക്കിയത്. രാത്രികാല യാത്രകളില്‍ ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ പല അപകടങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് കുട്ടികള്‍ പറയുന്നു. അധ്യാപകരും പി.ടി.എ അംഗങ്ങളും നവീകരണത്തിൽ പങ്കാളികളായി. എസ്.എം.സി. ചെയര്മാന് പൊന്മുടി പ്രകാശ്, പി.ടി.എ പ്രസിഡന്റ് ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.