ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും –മന്ത്രി എ.കെ. ശശീന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യ ത​നി​മ​യോ​ടെ ആ​ചാ​ര​ങ്ങ​ളി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും ആ​ന എ​ഴു​ന്ന​ള്ളി​പ്പ് നി​ല​നി​ർ​ത്തു​ന്ന​തോ​ടൊ​പ്പം നാ​ട്ടാ​ന​ക​ളു​ടെ ആ​രോ​ഗ്യ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

കേ​ര​ള ക്യാ​പ്റ്റീ​വ് എ​ലി​ഫ​ന്റ് ക​ര​ട് ച​ട്ട​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച​യൂം നാ​ട്ടാ​ന പ​രി​പാ​ല​നം ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​സ്ഥാ​ന​ത​ല​യോ​ഗ​വും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ട്രെ​യി​നി​ങ് കോം​പ്ല​ക്‌​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 2003ൽ ​ആ​ദ്യ​മാ​യി വ​ന്ന ച​ട്ടം 2012ൽ ​ഭേ​ദ​ഗ​തി ചെ​യ്ത​താ​ണ് നി​ല​വി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. 2018 ലെ ​നാ​ട്ടാ​ന സെ​ൻ​സ​സ് പ്ര​കാ​രം കേ​ര​ള​ത്തി​ൽ 521 നാ​ട്ടാ​ന​ക​ളു​ണ്ടാ​യി​രു​ന്നു.

നി​ല​വി​ലെ ക​ണ​ക്ക് പ്ര​കാ​രം 381 നാ​ട്ടാ​ന​ക​ൾ ഉ​ള്ള​തി​ൽ 39 എ​ണ്ണം വ​നം വ​കു​പ്പി​ന്റെ സം​ര​ക്ഷ​ണ​യി​ലു​ള്ള​താ​ണ്. ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ര​കൃ​തി, വ​ന്യ​ജീ​വി സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും വി​വി​ധ കോ​ട​തി ഇ​ട​പെ​ട​ലു​ക​ളും സ​ർ​ക്കാ​ർ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണു​ന്നു.

ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ലും അ​വ​യു​ടെ കൃ​ത്യ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച രീ​തി​യി​ൽ ച​ട്ട​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ന്ന​ത്തെ ച​ർ​ച്ച​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡീ. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ (ഭ​ര​ണം) പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഗം​ഗാ സിം​ഗ്, അ​ഡീ. പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രാ​യ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, പി. ​പു​ക​ഴേ​ന്തി, എ​ൽ. ച​ന്ദ്ര​ശേ​ഖ​ർ, ജ​സ്റ്റി​ൻ മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Protection of native elephants will be ensured during festivals: Minister A K Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.