ചിറയിൻകീഴ്: തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വിൽപന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അഴൂർ കായൽവരമ്പിൽവീട്ടിൽ പ്രദീഷി(39)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. 250 ഗ്രാം കഞ്ചാവും 31.700 ലിറ്റർ വാറ്റുചാരായവും പ്രതിയിൽനിന്ന് കണ്ടെടുത്തു.
തീരദേശമേഖല ലക്ഷ്യംെവച്ച് രാത്രികാലങ്ങളിൽ അഴൂർ കായൽ പുറമ്പോക്കിൽ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്നതായും നാടൻചാരായം വിൽപന നടത്തുന്നതായും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ചിറയിൻകീഴ് എക്സൈസ് സംഘം കുറച്ചുദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഈ സ്ഥലത്തുനിന്ന് കഴിഞ്ഞദിവസം കഞ്ചാവ് ചെടിയും കണ്ടെടുത്തിരുന്നു. ചിറയിൻകീഴ് എക്സൈസ് ഇതിനെ നേതൃത്വം നൽകുന്നത് പ്രദീഷാണെന്ന് തിരിച്ചറിഞ്ഞ് പിന്തുടരുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ദീപുകുട്ടൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഷിബുകുമാർ, കെ.ആർ. രാജേഷ് പ്രിവന്റിവ് ഓഫിസർ അബ്ദുൽ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത് കുമാർ, വൈശാഖ്, അജാസ്, ശരത്ബാബു, റിയാസ്, ശരത് വനിത സിവിൽ എക്സൈസ് ഓഫിസർ രാരി, സ്മിത, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.