അമ്പലത്തറ: ബൈപാസില്‍ ബൈക്കുകളുടെ മത്സരക്കുതിപ്പ് തുടരുന്നു. ഭീതിയോടെ നാട്ടുകാരും കാല്‍നടയാത്രക്കാരും. കഴിഞ്ഞ ദിവസം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി ബൈപാസില്‍ മത്സരയോട്ടം നടത്തിയ മൂന്ന് ബൈക്കുകളെ വിഴിഞ്ഞം പൊലീസ് പിടികൂടി കേസെടുത്തു. ബൈപാസിനു പുറമെ പൂന്തുറ എസ്.എം.ലോക്ക് റോഡ്, ശംഖുംമുഖം, ചാക്കറോഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, അമ്പലത്തറ, കോവളത്ത് പണി പൂര്‍ത്തിയാക്കി അടഞ്ഞു കിടക്കുന്ന ബൈപാസ് തുടങ്ങിയവയാണ് ബൈക്ക്റേസിങ് സംഘങ്ങളുടെ പ്രധാന വിഹാരകേന്ദ്രങ്ങള്‍.
ആനയറ മുതല്‍ കോവളം വരെ ബൈപാസില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് മത്സരയോട്ടം. അപകടം നടന്നാലും കാമറകളില്‍ പോലും കണ്ടത്താന്‍ കഴിയാത്ത രീതിയിലാണ് ഇത്തരം വാഹനങ്ങളില്‍ നമ്പര്‍ േപ്ലറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. നടപടികളെടുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് നിരത്തുകളില്‍ അപകടനിരക്ക് കൂടാന്‍ കാരണം.
പൊലീസ് പലപ്പോഴും നോക്കുകുത്തിയായി നില്ക്കുന്ന അവസ്ഥയാണ്. ഇത്തരം സംഘങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാരണം അപകടത്തില്‍പെടുന്നത് റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ്. ബൈക്കുകളുടെ ക്ലബുകളും വാട്സ്ആപ് കൂട്ടായ്മകളും വീണ്ടും സജീവമായതോടെയാണ് മത്സരയോട്ടം നിരത്തുകളിൽ വീണ്ടും തുടങ്ങിയിരിരിക്കുന്നത്. രാത്രി കാലത്താണ് ഇവരുടെ സഞ്ചാരങ്ങളധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.