പോത്തൻകോട് (തിരുവനന്തപുരം): കള്ളനോട്ട് നിർമാണ സംഘത്തെ ആറ്റിങ്ങൽ, വർക്കല പൊലീസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കഴിഞ്ഞദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ പിടിയിലായിരുന്നു.
ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസിലെ പ്രേത്യകസംഘം നടത്തിയ അന്വേഷണത്തിൽ മംഗലപുരം തോന്നയ്ക്കൽ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ (35) പിടിയിലായി.
ഇയാളുടെ കാട്ടായിക്കോണത്തെ വാടകവീട്ടിൽ നിന്നാണ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തത്. നോട്ടുകളുടെ കളർ പ്രിൻറ് എടുക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങളും പിടികൂടിയവയിൽപെടുന്നു. 200, 500, 2000ത്തിെൻറ കള്ളനോട്ടുകളാണ് വീട്ടിൽനിന്ന് കണ്ടെത്തിയത്. കള്ളനോട്ട് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ആഷിഖ് തട്ടിപ്പുകൾ നടത്തുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ആഷിഖും പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും തമ്മിൽ പ്രശ്നങ്ങളും നിലനിന്നിരുന്നു. തന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷയാണെന്നാണ് ആഷിഖിന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.