തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണൽ ജില്ലയിൽ നടക്കുന്നത് 16 കേന്ദ്രങ്ങളിൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വീതമാണുള്ളത്. ഇവിടങ്ങളിൽനിന്നുതന്നെയാണ് വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റ് സാമഗ്രികളും വിതരണം ചെയ്യുന്നത്.
കോർപറേഷെൻറ വോട്ടെണ്ണൽ നടക്കുന്നത് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയത്തിലാണ്. വർക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ വർക്കല മുനിസിപ്പൽ ഓഫിസിലും നെയ്യാറ്റിൻകരയിലേത് നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ നടക്കുന്നത് ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസിലാണ്. മഞ്ച ബി.എച്ച്.എസിലാണ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ.
പാറശാല ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ വോട്ടെണ്ണൽ പാറശാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മറ്റു ബ്ലോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇങ്ങനെ; പെരുങ്കടവിള മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അതിയന്നൂർ -നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്, പോത്തൻകോട് -കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നേമം -മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളനാട് -ജി. കാർത്തികേയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, വർക്കല -വർക്കല ശിവഗിരി എസ്.എൻ കോളജ്, ചിറയിൻകീഴ് -ആറ്റിങ്ങൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ -കിളിമാനൂർ ഗവ. എച്ച്.എസ്.എസ്, വാമനപുരം - വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നെടുമങ്ങാട് - നെടുമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
േവാട്ടുയന്ത്രങ്ങളുടെ വിതരണം ഇന്നലെ ആരംഭിച്ചു. റിട്ടേണിങ് ഓഫിസർമാർക്കാണ് യന്ത്രങ്ങൾ നൽകുന്നത്. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡോ. നവ്ജ്യോത് ഖോസ വിതരണ നടപടിക്രമങ്ങൾ വിലയിരുത്തി. ജില്ല ഡെവലപ്മെൻറ് കമീഷണർ വിനയ് ഗോയൽ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ജോൺ സാമുവേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.