വർക്കല: മോഷണക്കേസിൽ ദമ്പതികൾ അറസ്റ്റിൽ. വർക്കല ചിലക്കൂർ വലിയപള്ളിക്ക് സമീപം വട്ടവിള കടയിൽ വീട്ടിൽ റിയാസ് (29), ഇയാളുടെ ഭാര്യ പൂവത്തൂർ മഞ്ചവിളാകം കൊല്ലയിൽ ശ്രീവിലാസത്തിൽ ആൻസി(24) എന്നിവരാണ് അറസ്റ്റിലായത്.
അയിരൂർ ഇലകമണിൽ പുതുതായി പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന സുധീർ ഖാെൻറ വീട്ടിൽ നിന്ന് രാത്രി, എക്സ്റ്റൻഷൻ സ്റ്റിക്കും കാന്തവും ഉപയോഗിച്ച് താക്കോൽകൂട്ടം കൈക്കലാക്കിയാണ് മോഷണം നടത്തിയത്. അഞ്ച് ലക്ഷം രൂപയും മൂന്നു പവൻ സ്വർണാഭരണവും വിദേശ കറൻസിയുമാണിവർ മോഷ്ടിച്ചത്. മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലാതിരുന്ന കേസായിരുന്നു ഇത്.
വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടൻ, അയിരൂർ എസ്.ഐ രാജേഷ് എന്നിവർ ചേർന്നാണ് ശാസ്ത്രീയമായി അന്വേഷണം നടത്തി പ്രതികളെ കുടുക്കിയത്. എ.എസ്.ഐ ഇതിഹാസ് നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ തുളസി, സജീവ്, ബിന്ദു, ധന്യ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.