തിരുവനന്തപുരം: സംസ്ഥാന ജയിലുകളിലെ തടവുകാർക്ക് അനുവദിച്ച പ്രത്യേക അവധി സെപ്റ്റംബർ 21 വരെ നീട്ടി. കോവിഡ് രണ്ടാംഘട്ട വ്യാപന സാഹചര്യത്തിൽ തടവുകാർക്ക് തിങ്കളാഴ്ച വരെ അനുവദിച്ച പ്രത്യേക അവധിയാണ് ദീർഘിപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതും കോവിഡ് മൂന്നാംഘട്ട വ്യാപന ഭീഷണി നിലനിൽക്കുന്നതും കണക്കിലെടുത്ത് ജയിൽ ഡി.ജി.പിയുടെ അഭ്യർഥന പരിഗണിച്ചാണ് നടപടി.
വിയ്യൂർ ജില്ല ജയിലിൽ 30 തടവുകാർക്ക് കോവിഡ്
തൃശൂർ: വിയ്യൂർ ജില്ല ജയിലിൽ 30 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേരെ ജയിലിലെ സി.എഫ്.എൽ.ടി.സി കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി. ഒരാളെ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 212 റിമാൻഡ് തടവുകാരാണ് ജയിലിലുള്ളത്. 38 ജീവനക്കാരെ പരിശോധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ സെൻട്രൽ ജയിലിൽ 55 പേർക്ക് കോവിഡ് ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.