വര്‍ക്കല: വർക്കല ഫയര്‍സ്റ്റേഷനിലെ 13 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷൻ അടച്ചു. ആകെയുള്ള 40 ജീവനക്കാരിൽ 23 പേരും ഇതോടെ രോഗബാധിതരായി.
ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിലാണ്. അവരെ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച തൃശൂര്‍ ഫയര്‍ഫോഴ്സ് അക്കാദമിയില്‍ നടന്ന പരിശീലനത്തില്‍ വര്‍ക്കലയിൽനിന്ന് രണ്ടുപേര്‍ പങ്കെടുത്തിരുന്നു. തിരിച്ചെത്തിയ ശേഷം ഇവർക്ക് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരില്‍നിന്നാണ് മറ്റുള്ളവര്‍ക്ക് പകര്‍ന്നതെന്ന് കരുതുന്നു.
വർക്കല സ്റ്റേഷൻ അടച്ചതോടെ ഇവിടേക്കുള്ള ഫോൺകാളുകൾ കല്ലമ്പലം, ആറ്റിങ്ങൽ സ്റ്റേഷനുകളിലേക്കെത്താൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.