പത്തനാപുരം: ശക്തമായ വേനൽമഴയിൽ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. രണ്ട് വീടുകളും പത്തോളം വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് മരം വീണാണ് നാശനഷ്ടം ഉണ്ടായത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് നഷ്ടമുണ്ടായത്.
മാങ്കോട്, തേവലക്കര, പത്തനാപുരം, കടയ്ക്കാമൺ എന്നീ ഭാഗങ്ങളിലാണ് കൂടുതലും നാശങ്ങള് ഉണ്ടായത്. തേവലക്കര പടിഞ്ഞാറ്റേതില്‍ നജീബ്, കടയ്ക്കാമൺ കോളനിയിൽ മനോജ് എന്നിവരുടെ വീടിന് മുകളിലേക്ക് വലിയ മരം കടപുഴകി വീണു. നജീബിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. തേവലക്കര അംഗൻവാടിയുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. കടയ്ക്കാമൺ അംഗന്‍വാടിയുടെ മുകളിലേക്ക് മരം വീണു. നാശനഷ്ടം ഉണ്ടായ പ്രദേശങ്ങള്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.