അമ്പലത്തറ: മുട്ടത്തറ കല്ലുംമൂട്ടിൽ ബൈക്ക് യാത്രികെൻറ മരണത്തിനിടയാക്കിയ കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി അക്ഷേപം. എന്നാൽ സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ച രാവിലെ കല്ലുംമൂട്ടിൽ ഉണ്ടായ അപകടത്തെ തുടർന്ന് അപകടത്തിന് കാരണമായ കാർ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കാറിൽ നിന്നും ബിയർക്കുപ്പികൾ പൊലീസ് എടുത്തു മാറ്റിയതായി ആക്ഷേപമുയർന്നിരുന്നു. ലോക്ഡൗൺ ദിനത്തിൽ നഗരത്തിൽ മുഴുവൻ പൊലീസ് പെറ്റി പിടിക്കാൻ ചീറിപ്പാഞ്ഞ് നടക്കുമ്പോഴാണ് അമിത വേഗത്തിൽ എത്തിയ കാർ യുവാവിെൻറ ജീവൻ കവർന്നത്. ലോക്ഡൗണിൽ ആവശ്യസർവിസുകൾക്കും അത്യാവശ്യക്കാർക്കും മാത്രമാണ് യാത്ര അനുവദിച്ചിരുന്നത്. കാറിൽ സഞ്ചരിച്ചവർ ബിസിനസുകാരാണെന്നാണ് പൊലീസ് പറയുന്നത്. കോവളത്ത് നിന്നും ഇവർ വീട്ടിലേക്ക് സഞ്ചരിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. നാല് പേരിൽ മൂന്ന് പേർ മാത്രമാണ് പിടിയിലായത്. ഇവർക്ക് സ്റ്റേഷനിൽ പ്രത്യേക പരിഗണന നൽകിയതായും ദൃക്സാക്ഷികൾ ആരോപിച്ചു. അപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിച്ചവരെ വൈദ്യപരിശോധനക്ക് ഹാജരാക്കാൻ വൈകിയതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.