തിരുവനന്തപുരം: മെഡിക്കൽ കോളജിനു സമീപത്തുനിന്ന് ബൈക്ക് മോഷണം നടത്തിയ പ്രതി പിടിയിൽ. കാട്ടാക്കട കീഴാറൂർ ആര്യങ്കോട് മൂന്നാറ്റുമുക്ക് ജങ്ഷനിൽ വാട്ടർടാങ്കിന് സമീപം പാറക്കടവ് മണ്ണടി വീട്ടിൽ മനോജ് കുമാറി (28) നെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാണിക്കൽ ഇടത്തറ കളിവിളാകത്ത് വീട്ടിൽ സോംലാലിെൻറ ബൈക്ക് 2016 മേയിൽ മുറിഞ്ഞപാലം പൊട്ടക്കുഴി ഭാഗത്തുനിന്ന് മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ സിറ്റിയിലെ മെഡിക്കൽ കോളജ്, മ്യൂസിയം, കേൻറാൺമെൻറ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രമസമാധാനം) ഡോ.ദിവ്യ.വി.ഗോപിനാഥിെൻറ പ്രത്യേക നിർദേശാനുസരണം തെളിയാതെ കിടന്ന കേസുകൾ പുനരന്വേഷണം നടത്തുന്നതിെൻറ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇൗ പഴയ വാഹനമോഷണക്കേസ് തെളിയിക്കപ്പെട്ടത്.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, വിജയബാബു, എസ്.സി.പി.ഒമാരായ രഞ്ജിത്, ജ്യോതി.കെ.നായർ, സി.പി.ഒ മാരായ പ്രതാപൻ, നൗഫൽ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.