തിരുവനന്തപുരം: പേട്ട സബ് ഇൻസ്പെക്ടർക്കും പൊലീസ് സംഘത്തിനും നേരെ നാടൻ ബോംബെറിഞ്ഞ കേസിലെ പ്രതി പിടിയിലായതായി ഐ.ജി.പിയും സിറ്റി പൊലീസ് കമീഷണറുമായ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. കൊച്ചുവേളി വിനായക നഗർ പുതുവൽ പുത്തൻവീട്ടിൽ ജാങ്കോകുമാർ എന്ന അനിൽകുമാറാണ് (37) പിടിയിലായത്.
വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കൊച്ചുവേളി ഗുഡ്സ് യാർഡ് കോളനിയിൽ ഒരാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന വിവരം ലഭിച്ചതിനെതുടർന്ന് അവിടെയെത്തിയ പേട്ട സബ് ഇൻസ്പെക്ടർ രതീഷിനും സംഘത്തിനുംനേരെ പ്രതി ബോംബെറിയുകയായിരുന്നു. ശംഖുംമുഖം അസിസ്റ്റൻറ് കമീഷണർ ഡി.കെ. പൃഥ്വിരാജിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.മുമ്പും ഇയാൾ പൊലീസിനുനേരെ ബോംബെറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞവർഷം പേട്ട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഉദയകുമാറിന് ഇയാളുടെ ബോംബേറിൽ ചെവിക്ക് പരിക്കേറ്റു. ഈ കേസിൽ അടുത്തകാലത്താണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, എ.എസ്.ഐ സജിരാജകുമാർ, സി.പി.ഒമാരായ ഷൈൻ, ജിജി, വലിയതുറ എസ്.ഐ അഭിലാഷ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.