കുണ്ടറ (കൊല്ലം): ഗ്രൂപ്പുകളില്ലെന്ന് പരസ്യമായി പറയുമ്പോഴും കിഴക്കേകല്ലടയിൽ കോൺഗ്രസിൽ ഗ്രൂപ്പടിസ്ഥാത്തിലുള്ള അടി കുറയുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ അസ്വാരസ്യങ്ങൾ കാരണം എൽ.ഡി.എഫ് പരാജയം ഏറ്റുവാങ്ങിയപ്പോൾ അത് യു.ഡി.എഫിന് തുണയാവുകയായിരുന്നു. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയെങ്കിലും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾക്കായി എ, ഐ ഗ്രൂപ്പുകൾ പോര് തുടങ്ങി. സത്യപ്രതിജ്ഞക്കെത്തിയ വനിത അംഗം ഐ ഗ്രൂപ് നേതാവിെൻറ കാലുതൊട്ട് അനുഗ്രഹം വാങ്ങിയത് എ ഗ്രൂപ് നേതാവ് ചോദ്യംചെയ്തതാണ് വാഗ്വാദത്തിലേക്ക് നയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് മായാദേവിയും ഉമാദേവിയമ്മയും യു.ഡി.എഫിെൻറ പ്രസിഡൻറ് സ്ഥാനാർഥികളായി പരിഗണിക്കപ്പെട്ടിരുന്നു. ഇതിൽ മായാദേവി സ്ഥാനത്തേക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെ ഉമാദേവിയെ കമ്മിറ്റി അംഗീകരിച്ച സ്ഥിതിയാണ്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കാണ് തർക്കം തുടരുന്നത്. പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് ലഭിച്ചതിനാൽ വൈസ് പ്രസിഡൻറ് സ്ഥാനം ഐ ഗ്രൂപ്പിന് വേണമെന്ന നിലപാടാണ് കീറാമുട്ടിയായത്.
പ്രശ്ന പരിഹാരത്തിന് ഐ വിഭാഗം ജില്ല നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. പാർട്ടിയുടെ പ്രദേശത്തെ മുതിർന്ന അംഗം രാജു ലോറൻസും സി.പി.എമ്മിെൻറ കുത്തക സീറ്റായ മുട്ടത്ത് അട്ടിമറി വിജയം നേടിയ ഷാജി മുട്ടവുമാണ് രണ്ട് ഗ്രൂപ്പുകളുടെയും പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.