തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗ ഭീതിയിൽ നാട് നടുങ്ങി നിൽക്കുേമ്പാൾ ആശ്വാസവും ആത്മവിശ്വാസവുമേകി അതിജീവനത്തിെൻറ സമൂഹമാധ്യമ സാധ്യതകൾ തുറന്നിടുകയാണ് ഡോ. ഡി. ബെറ്റർ ലൈഫ് എന്ന ഫേസ്ബുക്ക് പേജ്. കോവിഡുമായി ബന്ധപ്പെട്ടതടക്കം 2500 ഒാളം സംശയങ്ങളാണ് പ്രതിദിനം ഇൗ പേജിലെത്തുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ കൃത്യമായ മറുപടി നൽകും. തിരുവനന്തപുരം സ്വദേശിയായ ഡോ.ഡാനിഷ് സലിമിെൻറ നേതൃത്വത്തിലാണ് ഇൗ സംരംഭം. ആരോഗ്യവിഷയങ്ങളിൽ ശാസ്ത്രീയ മാർഗനിർദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ രണ്ടുവർഷം മുമ്പാണ് ഫേസ്ബുക്ക് പേജിെൻറ തുടക്കം. കോവിഡ് വന്നതോടെ സാഹചര്യങ്ങൾ മാറി.
ഇതു സംബന്ധിച്ച് വിഡിയോ നൽകിയതോടെ സന്ദർശകരും കുതിച്ചുയർന്നു. 8.5 ലക്ഷം ലക്ഷം ഫോളോവേഴ്സാണ് പേജിനുള്ളത്. നിലവിൽ 35 ഡോക്ടർമാരാണ് സംശയനിവാരണത്തിനായി പേജിന് പിന്നിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുനിന്നും സംശയങ്ങളെത്തുന്നുണ്ട്. ഇവക്ക് മറുപടി നൽകുകയും ആവശ്യമെങ്കിൽ മരുന്ന് നിർദേശിക്കുകയും ചെയ്യും. പാരാ മെഡിക്കൽ വിഭാഗത്തിൽനിന്നുള്ള ആറുപേരും പേജിന് പിന്നിലുണ്ട്്. ഇതിനകം 759 വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് െസർച്ച് ചെയ്യുന്നവരുടെ സൗകര്യത്തിന് ഒാറഞ്ച്, പച്ച, വെള്ള നിറങ്ങളിലാണ് വിഷയങ്ങൾ പട്ടികയായി അടുക്കിവെച്ചിരിക്കുന്നത്. ഒാറഞ്ച് കോവിഡ് പോസിറ്റിവായവർക്കുള്ളവയാണ്. വൈറസ് ബാധയുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളാണ് പച്ച നിറത്തിൽ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് പൊതുവിവരങ്ങളും മറ്റു രോഗങ്ങൾ സംബന്ധിച്ചുള്ളവയുമാണ് മറ്റ് വിഡിയോകൾ.
സേവനരംഗത്തും സജീവമാണ് ഇൗ കൂട്ടായ്മ. പൾസ് ഒാക്സിമീറ്റർ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് പേജിെൻറ നേതൃത്വത്തിൽ ഗൾഫിൽനിന്ന് 700 പൾസ് ഒാക്സിമീറ്റർ വാങ്ങി കേരളത്തിലടക്കം വിതരണം ചെയ്യുന്നുണ്ട്. കോട്ടയത്തെ ട്രസ്റ്റുമായി ചേർന്ന് 150 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതാണ് മറ്റൊരു സംരംഭം. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് വിഭാഗം മേധാവിയുമായിരുന്ന ഡോ.ഡാനിഷ് സലിം ഇപ്പോൾ അബൂദബി ഗവൺമെൻറിന് കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനമികവിന് അബൂദബി സർക്കാറിെൻറ കോവിഡ് വാരിയേഴ്സ് ഹീറോ അവാർഡ് നേടിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.