നാഗർകോവിൽ: 18ാം ലോക്സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ കന്യാകുമാരി ജില്ലയിൽ ആറുമണി വരെയുള്ള പ്രാഥമിക കണക്ക് അനുസരിച്ച് 70.15 ശതമാനം പോളിങ്. 2021ൽ ഇത് 69.83 ശതമാനമായിരുന്നു. ജില്ലയിൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ, തെൻതാമരകുളത്ത് ഒരു ബൂത്തിൽ മൂന്നുപേർ ഉൾപ്പെട്ട സംഘം ഒരു ബാലറ്റ് യൂനിറ്റിനെ പിടിച്ച് വലിച്ചതുകാരണം വയർ കണക്ഷൻ വിച്ഛേദിക്കുകയും അര മണിക്കൂർ വോട്ടിങ്ങിന് തടസ്സമുണ്ടാകുകയും ചെയ്തു.
ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെയിലിന്റെ കാഠിന്യം കാരണം രാവിലെയും ഉച്ച കഴിഞ്ഞും ബൂത്തുകളിൽ നീണ്ട നിര കാണാമായിരുന്നു. രാവിലെ തന്നെ പ്രധാന സ്ഥാനാർഥികളായ കോൺഗ്രസിന്റെ വിജയവസന്ത് അഗസ്തീശ്വരം സ്കൂളിലും ബി.ജെ.പിയുടെ പൊൻ. രാധാകൃഷ്ണൻ എസ്.എൽ.ബി സ്കൂളിലും എ.ഡി.എം.കെയുടെ ബസിലിയാൻ നസ്രേത് ഹിന്ദു കോളജിലും വോട്ട് രേഖപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം വിളവങ്കോട് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.