സഞ്ചാരികളേ, ‘മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..’

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വൈ​വി​ധ്യ​ങ്ങ​ളും ദൃ​ശ്യ​ചാ​രു​ത​യും പ​ക​ര്‍ത്തി സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​നേ​ടി കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ‘എ​ന്‍റെ കേ​ര​ളം എ​ന്നും സു​ന്ദ​രം’ പ്ര​ചാ​ര​ണ വി​ഡി​യോ. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ‘എ​ന്‍റെ കേ​ര​ളം എ​ന്നും സു​ന്ദ​രം’ പ്ര​ചാ​ര​ണ പ​ര​മ്പ​ര​യു​ടെ ഔ​ദ്യോ​ഗി​ക വി​ഡി​യോ (https://www.youtube.com/watch?v=7_PXZbMR1kk) ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ‘മ​ല​യാ​ള തി​രു​മു​റ്റ​ത്ത് കാ​ണാ​നു​ണ്ടേ​റെ..’ എ​ന്നു തു​ട​ങ്ങു​ന്ന 2.24 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വി​ഡി​യോ​യി​ല്‍ കാ​യ​ലും ക​ട​ലും മ​ല​യോ​ര​ങ്ങ​ളു​മ​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ര്‍ന്ന ഭൂ​പ്ര​കൃ​തി ക​ട​ന്നു​വ​രു​ന്നു. ഏ​ത്​ കാ​ലാ​വ​സ്ഥ​ക്കു​മി​ണ​ങ്ങി​യ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ന്‍ എ​ന്ന കേ​ര​ള​ത്തി​ന്‍റെ സ​വി​ശേ​ഷ​ത വി​ളി​ച്ചോ​തി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന​താ​ണ് വി​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ല​ക​ളും ആ​ചാ​ര​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും നാ​ട​ന്‍ ഭ​ക്ഷ​ണ​വു​മെ​ല്ലം വി​ഡി​യോ​യു​ടെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ് വി​ഡി​യോ പു​റ​ത്തി​റ​ക്കി​യ​ത്. 

Tags:    
News Summary - ente keralam ennum sundaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.