ചിറയിൻകീഴ്: അഴൂരിൽ ജലസ്രോതസുകൾ നാശത്തിന്റെ വക്കിൽ. അഴൂർ പഞ്ചായത്തിലെ ഗാന്ധിസ്മാരകം വാർഡിലെ ജനങ്ങൾ ഒരു കാലത്ത് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്ന മാതശ്ശേരിക്കോണം, കാട്ടുവിള ചിറകളും ഗാന്ധിസ്മാരകം തൂമ്പു കിണറും അനാഥാവസ്ഥയിലാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കാട്ടുവിള ചിറ.
1970 കളിൽ വക്കം പുരുഷോത്തമൻ മന്ത്രിയായിരുന്നപ്പോൾ നിർമ്മിച്ചതാണ് മാതശ്ശേരിക്കോണം ചിറ. ഇവയെയും തൂമ്പു കിണറിനെയും ഒരു ഗ്രാമം മുഴുവൻ കൃഷിക്കും കുളിക്കാനും നനക്കാനും ആശ്രയിച്ചിരുന്നു. ഇന്ന് അവിടേക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത വിധത്തിൽ കാടുമൂടി. അറ്റകുറ്റപണികൾ ചെയ്യാതെ ചിറകൾ ഉപയോഗശൂന്യമായി.
ചിറകൾ ഉപയോഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിസ്മാരകം ജനകീയ കൂട്ടായ്മ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ജലസ്രോതസുകൾ അടിയന്തിരമായി അറ്റക്കുറ്റപണികൾ ചെയ്ത് ഉപയോഗയോഗ്യമാക്കണമെന്ന് ഭാരവാഹികളായ എസ്. സുജിത്ത്, എ.ആർ നിസാർ, എ. മുജീബ്, എ. അഷ്റഫ്, എം. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.