കാട്ടാക്കട: കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കിള്ളി വലിയകുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കിള്ളി മുതല്‍ അന്തിയൂര്‍ക്കോണം വരെയുള്ള പ്രദേശത്തെ കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന നീരുറവയാണ് അധികൃതരുടെ അവഗണനയില്‍ നശിക്കുന്നത്. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥവ്യതിയാന വകുപ്പിന്റെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആറുവർഷംമുമ്പ് കുളം നവീകരിച്ചിരുന്നു. അര ഏക്കറോളം വരുന്ന കുളത്തിന്റെ പാർശ്വഭിത്തി കെട്ടി എന്നതൊഴിച്ചാൽ കുളം പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കുളത്തിൽനിന്ന് കൃഷിയിടങ്ങളിലേക്ക് പണിത കൈവഴികളും അടഞ്ഞു.
നിലവിൽ കുളമാകെ പായൽ മൂടി പരിസരം കാടുകയറിയ നിലയിലാണ്. വറ്റാത്ത നീരുറവ സാമൂഹികവിരുദ്ധരുടെ മാലിന്യനിക്ഷേപ കേന്ദ്രമായതോടെ വെള്ളം ദുർഗന്ധപൂർണമായി. മീനുകൾ ഉൾപ്പെടെ ജലജീവികൾ ഒന്നുംതന്നെ കുളത്തിലില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിൽ പുരോഗമിക്കുന്ന ജലസമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി കുളം ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ കിള്ളി ജങ്ഷനടുത്തായുള്ള കുളം നവീകരിച്ച് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് പദ്ധതി തയാറാക്കിയെങ്കിലും ഒന്നിനും ജീവന്െവച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.