തിരുവനന്തപുരം: മണ്ഡലമാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ആറ്റിങ്ങലിൽ എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും നടത്തിയത്. മണ്ഡലചരിത്രത്തിൽതന്നെ ഇത്രയധികം വീറും വാശിയും മുൻകാലത്ത് പ്രചാരണത്തിന്റെ വിവിധഘട്ടങ്ങളിൽ ഉണ്ടായിട്ടുമില്ല.
എന്നിട്ടും പ്രതീക്ഷിച്ച പോളിങ് നടക്കാത്തത് എന്തുകൊണ്ടാണെന്ന പരിശോധനയിലാണ് മുന്നണികൾ. നിലവിൽ 69.40 ശതമാനാണ് പോളിങ്. 2019ൽ 74.23 ശതമാനമായിരുന്നു. 2019 നെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളും പോളിങ് ഇത്തവണ കുറഞ്ഞത് തിരിച്ചടിയാവില്ലെന്ന് മൂന്ന് മുന്നണികളും വിലയിരുത്തുന്നു.
തീരദേശത്തും ന്യൂനപക്ഷമേഖലയിലും പ്രതീക്ഷിച്ച വോട്ടുകൾ പോൾ ചെയ്തത് ഗുണകരമാവുമെന്ന ഉറച്ച വിശ്വാസം യു.ഡി.എഫിനുണ്ട്. ഭരണവിരുദ്ധവികാരം മലയോരമേഖലയിലടക്കം പ്രതിഫലിച്ചതായും അവർ കണക്കുകൂട്ടുന്നു.
പോളിങ്ങിലെ കുറവ് യു.ഡി.എഫ് പ്രതീക്ഷയോടെ കാണുമ്പോൾ എൽ.ഡി.എഫും നിരാശരല്ല. കാരണം ഇത്തവണത്തേതിനെക്കാൾ പോളിങ് കുറവായിരുന്ന 2014ൽ എൽ.ഡി.എഫിനായിരുന്നു വിജയം.
2014ൽ എല്ലാ നിയമസഭ മണ്ഡലങ്ങളിലും 70 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്. വർക്കല 67.83, ആറ്റിങ്ങൽ 69.82, ചിറയിൻകീഴ് 68.62, നെടുമങ്ങാട് 68.51, വാമനപുരം 69.06, അരുവിക്കര 69.25, കാട്ടാക്കട 67.25 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. അന്ന് അഡ്വ. എ. സമ്പത്തിലൂടെ സീറ്റ് നിലനിർത്തിയ എൽ.ഡി.എഫിന് പോളിങ് ഉയർന്ന 2019ൽ തിരിച്ചടി നേരിട്ടു.
74.23 ആയി േപാളിങ് ഉയരുകയും 38,247 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എ. സമ്പത്തിനെ പരാജയപ്പെടുത്തി അടൂർ പ്രകാശ് വിജയിക്കുകയുമായിരുന്നു. 2014ൽ നിന്ന് പോളിങ്ങിൽ ഇക്കുറി നേരിയ വർധനയാണുള്ളത്. അന്ന് 68.71 ആയിരുന്നത് ഇക്കുറി 69.40 ആയി വർധിച്ചു.
2019ൽ അടൂർ പ്രകാശ് 3,80,995 വോട്ട് നേടിയപ്പോൾ എ. സമ്പത്ത് 3,42,748 വോട്ടാണ് നേടിയത്. േശാഭാസുരേന്ദ്രൻ 2,48,081 വോട്ട് പിടിച്ചു. ഇത്തവണ 2019 നെക്കാൾ ശക്തമായ പ്രചാരണപരിപാടികളാണ് ബി.ജെ.പി ആദ്യവസാനം നടത്തിയത്. അതിനാൽ വോട്ടുനില ഉറപ്പായും മൂന്ന് ലക്ഷം കടക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. ബി.ജെ.പിയുടെ വോട്ടുകൾ അവർ പ്രതീക്ഷിച്ചപോലെ പോൾ ചെയ്തിട്ടുണ്ടെങ്കിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.