വിദേശത്തേക്ക്​ മടങ്ങാൻ കഴിയാതെ പ്രവാസികൾ; കണ്ണീർ കാണാതെ നോർക്ക

അമ്പലത്തറ: കോവിഡ് പ്രതിസന്ധി കാരണം വിദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്​നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മടിച്ച്​ നോർക്ക ഉൾപ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍. തങ്ങള്‍ ജോലി ചെയ്തിരുന്ന രാജ്യങ്ങളിലേക്ക് മടങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണമെന്ന അവസ്ഥയിലാണ് പ്രവാസികളിൽ പലരും. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ വിസ ഇളവുകള്‍ പ്രഖ്യാപി​െച്ചങ്കിലും മറ്റുരാജ്യങ്ങള്‍ വഴി പോകാന്‍ വലിയൊരു തുക വേണ്ടിവരുന്നതിനാല്‍ പലരും പ്രതീക്ഷ കൈവിട്ടിരിക്കുകയാണ്​.

ഗതിമുട്ടിയ പ്രവാസികൾക്കായി സമാശ്വാസത്തി​െൻറ തണലൊരുക്കേണ്ട സര്‍ക്കാര്‍സംവിധാനം തികച്ചും നിസ്സംഗതയിലാണെന്നതാണ്​ ശ്രദ്ധേയം. നേരത്തെ പല കാരണങ്ങളാൽ വിദേശത്ത് നിന്ന്​ മടങ്ങിയെത്തിയവരെ സംരക്ഷിക്കാനുള്ള നടപടികള്‍ പോലും ഇതുവരെയും ഉണ്ടായിട്ടില്ല. വിദേശത്ത്നിന്ന്​ മടങ്ങിയെത്തുന്നവരില്‍ അധികം പേരും ദാരിദ്ര്യരേഖക്ക് താഴെയെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്​.

കേന്ദ്ര വിദേശകാര്യവകുപ്പിന് വേണ്ടി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ്​ സ്​റ്റഡീസ്​ നടത്തിയ സർവേയില്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയ 51 ശതമാനം പേരും സ്വന്തമായി കിടപ്പാടമില്ലാത്തവരാണെന്ന്​​ കണ്ടെത്തിയിട്ടുണ്ട്​.

47 ശതമാനംപേർ ദൈനംദിന ചെലവുകള്‍ക്ക് പോലും വകയില്ലാതെ വലയുകയാണന്നും കണ്ടെത്തി. ഇതിനൊപ്പം കോവിഡ്​ പ്രതിസന്ധിയില്‍ മടങ്ങിപ്പോകാന്‍ കഴിയാതെ അകപ്പെട്ടവരുടെയും കാര്യങ്ങള്‍ കൂടി എത്തിയതോടെ പ്രവാസികളുടെ ദുരിതങ്ങള്‍ കൂടി. പ്രവാസികള്‍ എന്ന കാരണത്താല്‍ സന്നദ്ധസംഘടനങ്ങളുടെ സഹായങ്ങള്‍ പോലും ഇവരുടെ കുടുംബങ്ങള്‍ക്ക് കിട്ടാത്ത അവസ്ഥയാണ്. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ ബജറ്റില്‍ കോടികള്‍ വകയിരുത്തിയിരിക്കുമ്പോഴും അതൊന്നും പ്രാവർത്തികമാകുന്നില്ല. പ്രവാസി ഡേറ്റാബാങ്ക്, ക്ഷേമപ്രവൃത്തികള്‍, നോര്‍ക്ക വകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി പ്രത്യേകം പ്രത്യേകം ഫണ്ടുകള്‍ ത​െന്ന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിന് പുറ​െമ വ്യവസായ പാര്‍ക്കുകളിലെ നിയമനങ്ങളില്‍ ഗള്‍ഫില്‍ നിന്ന്​ മടങ്ങിവരുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നോര്‍ക്ക അധികൃതര്‍ അറിഞ്ഞഭാവം പോലും കാണിക്കാതെയാണ് പ്രവാസികളോട് പെരുമാറുന്നതെന്ന്​ പരാതിയുണ്ട്​.

നോര്‍ക്ക സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷ നല്‍കിയവരെ വിളിച്ചുവരുത്തി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ച് ക്ലാസെടുക്കുകയും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മടക്കി അയക്കാറുമാണ് പതിവ്. ഇതിെൻറ പേരില്‍ ആയിരക്കണക്കിന് രൂപ ​െചലവഴിച്ച പ്രോജക്ട ്റിപ്പോർട്ടുകൾ തയാറാക്കി പണം നഷ്​ടമാകുന്നത് മാത്രം മിച്ചമെന്ന്​ അനുഭവസ്ഥർ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയ സാന്ത്വനസഹായങ്ങള്‍ക്ക് അപേക്ഷകള്‍ നൽകിയവരെ പോലും നോര്‍ക്ക വലക്കുന്ന അവസ്ഥയാണത്രെ.

Tags:    
News Summary - Expatriates unable to return abroad; Norka without tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.