നേമം: ആല്മരങ്ങള് വളര്‍ന്നു തുടങ്ങിയതോടെ കരമനയിലെ പഴയ പാലം അപകട ഭീഷണിയിൽ. പാപ്പനംകോടിനെയും കരമനയെയും ബന്ധിപ്പിക്കുന്ന മുത്തശ്ശിപ്പാലമാണ് അപകടാവസ്ഥ നേരിടുന്നത്. രാജഭരണകാലത്ത് 1800കളിലാണ് കരമനയാറിന് കുറുകെ പാലം നിർമിച്ചത്. കേരളത്തിലെ ആദ്യ കോണ്‍ക്രീറ്റ് പാലമെന്നാണ് ഇത് അറിയപ്പെടുന്നത്. ഭാരം കയറ്റിയ വാഹനങ്ങളുള്‍പ്പെടെ നിരന്തരം സഞ്ചരിക്കുന്ന പാലത്തിന് 100 മീറ്റര്‍ നീളവും 20 മീറ്ററോളം വീതിയുമുണ്ട്.
വശങ്ങളില് നെറ്റും സ്ഥാപിച്ചിട്ടുണ്ട്. പാർശ്വങ്ങളിൽ ആല്മരങ്ങള് വളര്‍ന്നത് സുരക്ഷ ഭീഷണി ഉയർത്തുന്നു. ശക്തമായ കോണ്‍ക്രീറ്റും നശിപ്പിക്കുമെന്നതാണ് ആല്‍മരത്തിന്റെ വേരുകളുടെ പ്രത്യേകത. ഇറിഗേഷന്‍ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കില്‍ പാലത്തിന്റെ തകര്‍ച്ച ആസന്നമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.