കാട്ടാക്കട: തിരുവോണ ദിവസം കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും തിരുവനന്തപുരത്തേക്ക് ഉൾപ്പെടെ വാഹനങ്ങൾ സർവിസ് നടത്തിയില്ല. രാത്രി തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ മാര്‍ഗം വിവിധ സ്ഥലങ്ങളിലേക്കും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഓണത്തിന് ബന്ധുവീടുകളിലേക്കും പോകാനെത്തിയവരാണ് വിഷമവൃത്തത്തിലായത്. ക്ഷമകെട്ടതോടെ സ്ത്രീകളുള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
വെള്ളറട, കോട്ടൂർ, കുറ്റിച്ചൽ, നെയ്യാർ ഡാം, മായം, അമ്പൂരി തുടങ്ങിയ ഭാഗത്തേക്ക് പോകാനെത്തിയവരും മണിക്കൂറുകളോളം കാത്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് സർവിസ് ആരംഭിച്ചത്. മിക്ക ദിവസങ്ങളിലും മണിക്കൂറില്‍ അഞ്ചിലേറെ സർവിസുകളാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്.
എന്നാല്‍, തിരുവോണദിവസം മുന്നറിയിപ്പില്ലാതെ സർവിസുകള്‍ റദ്ദാക്കിയതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. രാത്രി എട്ടോടെ കോട്ടൂരിൽനിന്ന് വന്ന തിരുവനന്തപുരം ഫാസ്റ്റിൽ യാത്രക്കാരെ കുത്തിനിറച്ച് യാത്രയാക്കിയതോടെയാണ് പ്രതിക്ഷേധം ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.