ജില്ല കലക്ടറുടെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശം; പൊലീസിൽ പരാതി

തിരുവനന്തപുരം: ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് വ്യാജ നമ്പറിൽനിന്ന് വാട്‌സ്ആപ് സന്ദേശം അയക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

അടുത്തിടെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നിരുന്നു. വിദേശികൾ ഉൾപ്പെട്ട ഉത്തരേന്ത്യൻ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Tags:    
News Summary - Fake WhatsApp message in the name of the District Collector; Complaint to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.