തിരുവനന്തപുരം: രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങിയ യുവാവ് മറ്റൊരു വീട്ടിൽ കൊല്ലപ്പെട്ടെന്ന വാർത്ത പുലർച്ചെ കേട്ടതിെൻറ ആഘാതത്തിലാണ് കുടുംബം. തിരുവനന്തപുരം പേട്ടയിൽ ഗൃഹനാഥെൻറ കുത്തേറ്റ് മരിച്ച അനീഷിെൻറ കുടുംബമാണ് അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടൽ മാറാതെ കഴിയുന്നത്.
പേട്ട സ്വദേശി അനീഷ് ജോർജ് ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സമീപത്തുള്ള മറ്റൊരു വീടിെൻറ രണ്ടാം നിലയിൽ കുത്തേറ്റ് മരിച്ചത്. പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാൽ അനീഷ് മരിച്ചകാര്യം അപ്പോഴൊന്നും അയാളുടെ വീട്ടിൽ അറിഞ്ഞിരുന്നില്ല. അനീഷ് രാത്രി സ്വന്തം വീട്ടിൽനിന്ന് അരകിലോമീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലേക്ക് പോയത് വീട്ടുകാർക്ക് അറിയില്ലായിരുന്നു.
പുലർച്ചെ നാലിന് പേട്ട സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ അറിയുന്നത്. അപകടം നടന്നെന്ന് മാത്രമാണ് പൊലീസ് ഫോണിലൂടെ പറഞ്ഞത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിന് മുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി അനീഷിെൻറ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ജീപ്പിൽ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകന് കുത്തേറ്റ വിവരം അറിഞ്ഞത്. പൊലീസ് ജീപ്പിൽതന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പിതാവിനെ കാണിച്ചശേഷം അനീഷിെൻറ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്ക് പോയതെന്ന് അറിയില്ലെന്നു ബന്ധുക്കൾ പറയുന്നു. അനീഷ് രാത്രി മറ്റൊരു വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പേട്ട പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.