വിളപ്പിൽശാല: വാളക്കോടുള്ള ഫാംഹൗസിൽ മോഷണം നടത്തിയ ആറുപേർ പിടിയിൽ. പെരുംകുളം കട്ടയ്ക്കോട് പൂഞ്ഞാംകോട് വടക്കുംകര ശാലുഭവനിൽ ഷാലു (32), കുളത്തുമ്മൽ കട്ടയ്ക്കോട് മുഴുവൻകോട് വാളക്കോട് ചരുവിള പുത്തൻവീട്ടിൽ രാജേഷ് (37), കുളത്തുമ്മൽ മലപ്പനംകോട് അഞ്ചുഭവനിൽ അനിൽകുമാർ (52), കുളത്തുമ്മൽ കട്ടയ്ക്കോട് പനയംകോട് വാളക്കോട് വട്ടവിള വീട്ടിൽ സുരേഷ് (29), കുളത്തുമ്മൽ പനയംകോട് കട്ടയ്ക്കോട് വാളക്കോട് വട്ടവിള പുത്തൻവീട്ടിൽ സന്തു (35), കുളത്തുമ്മൽ കട്ടയ്ക്കോട് കുക്കുർണി കിഴക്കരികത്ത് വീട്ടിൽ ജോണി (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജസ്റ്റിൻ ബ്രിഷ് സിങ്ങിന്റെ ഫാംഹൗസിൽ സെപ്റ്റംബർ 29ന് പല തവണകളായി അതിക്രമിച്ച് കയറിയതായി പൊലീസ് പറയുന്നു. ഏഴ് മാസമായി ഫാമിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു.
23 ചെറിയ ഇരുമ്പ് വാതിലുകളും വേലിക്കായി ഘടിപ്പിച്ച ഇരുമ്പ് കമ്പിവേലികളും ജി.ഐ ഷീറ്റുകളും ഷെഡിലെ എട്ട് സി.സി.ടി.വി കാമറകളും ഒരു എച്ച്.പി യുടെ രണ്ട് മോട്ടോറുകളും ആട്ടിൻകൂട് നിർമിക്കുന്നതിനായി അറുത്തുെവച്ചിരുന്ന പട്ടികകഷണങ്ങളും ഓട്ടോയിൽ മോഷ്ടിച്ച് കടത്തുകയായിരുന്നു.
കാട്ടാക്കട ഡിവൈ.എസ്.പി അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരെത്ത തുടർന്ന് ഇൻസ്പെക്ടർ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, ജി.എസ്.ഐ രാജൻ, സി.പി.ഒമാരായ അജിൽ, അജിത്ത്, പ്രദീപ്, സതീശൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.