കടുവാപള്ളി ചാങ്ങാട്ട് ഏലായിലെ നെൽകൃഷിയിറക്കൽ കർഷക കോൺഗ്രസ് സംസ്ഥാന
വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു
കല്ലമ്പലം: തരിശായി കിടക്കുന്ന വയലുകൾ കണ്ടെത്തി കൃഷിയിറക്കാൻ കർഷക കോൺഗ്രസ് മുന്നിട്ടിറങ്ങുന്നു. കടുവാപള്ളി ചാങ്ങാട്ട് വലിയ ഏലായിലെ ഒരേക്കറോളം തരിശുനിലം കൃഷിയോഗ്യമാക്കി വിത്ത് വിതച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ നെൽവിത്തെറിഞ്ഞ് ഉദ്ഘാടനം നിർവഹിച്ചു. ചാങ്ങാട്ട് പാടശേഖരസമിതിയുടെ സഹകരണത്തോടെയാണ് കൃഷിയിറക്കൽ സംഘടിപ്പിച്ചത്.
കർഷക കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയാണ് നെൽകൃഷിയിറക്കലിന് നേതൃത്വം കൊടുത്തത്. ഡോ. പി.ജെ. നഹാസ്, അഭിലാഷ് ചാങ്ങാട്, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ആറ്റിങ്ങൽ മനോജ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മണമ്പൂർ സതീശൻ, വക്കം അശോകൻ, ജി. ദിവാകരൻ, കർഷക കോൺഗ്രസ് നേതാക്കളായ ജി. ജിത്തു, കെ. മനോഹരൻ, എച്ച്.എം. റാഫി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.