തിരുവനന്തപുരം: മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് പൊലീസ് ശ്രമമെങ്കില്‍ നിയമപരമായും ജനകീയമായും നേരിടുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്. ഒളിവില്‍ കഴിയുന്ന ആർ.എസ്.എസ് ക്രിമിനലുകള്‍ക്കുവേണ്ടി അവരുടെ തീരുമാനം നടപ്പാക്കുന്നത് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനേ ഉപകരിക്കൂ.
സര്‍വകക്ഷിയോഗം ചേര്‍ന്ന് സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും പൊലീസിനെ കയറൂരിവിടുകയും ചെയ്യുന്നത് അംഗീകരിക്കാനാവിെല്ലന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.