പോത്തൻകോട്: വീടിനുനേരെ ഉഗ്രൻ സ്ഫോടനശേഷിയുള്ള പടക്കമെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കരിക്കകം സ്വദേശികളായ ഹരികൃഷ്ണൻ (28), സാമുവൽ ജോയി (20) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അർധരാത്രി ഉളിയാഴ്ത്തുറ കൈതക്കുഴി ഷാലു ഭവനിൽ രാജേന്ദ്രന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്.
രാജേന്ദ്രന്റെ മകൻ ഷാലുവിനോട് പണം ചോദിച്ചിട്ട് നൽകാത്തതിനുള്ള വൈരാഗ്യമാണ് പടക്കമേറിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിൽ പോയ പ്രതികളെ പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം, എസ്.ഐ വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹക്കിം, ജിഹാനിൽ, രതീഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.