വട്ടിയൂര്‍ക്കാവ്: കാച്ചാണി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് റിപയറിങ് സെന്ററില്‍ കവര്‍ച്ച നടത്തിയ കേസിലെ ഒന്നാംപ്രതിയെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കാച്ചാണി കീഴിക്കോണം ഷാനിമ മന്‍സിലില്‍ മുഹമ്മദ് ഷാഫിയെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് രാത്രി കാച്ചാണി സ്വദേശി അജിത്കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം കുത്തിത്തുറന്ന് 70,000ത്തോളം രൂപ വിലവരുന്ന ഇലക്ട്രോണിക്സ് സാധനങ്ങള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മുക്കോല സ്വദേശി സുല്‍ഫിക്കറിന്റെ ഓട്ടോറിക്ഷ കവർന്ന് അതിലാണ് മുഹമ്മദ് ഷാഫി ഇലക്ട്രോണിക്സ് കടയില്‍ മോഷണത്തിന് എത്തിയത്. ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വട്ടിയൂര്‍ക്കാവ് സി.ഐ വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാകേഷ്, നിയാസ്, വിജയകുമാര്‍, മധുസൂദനന് നായര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.