പൂന്തുറ: സംസ്ഥാനത്ത് കരിമീന്‍, കാളാഞ്ചി, പൂമീന്‍ എന്നിവയുടെ വിത്തുൽപാദന കേന്ദ്രം പ്രഖ്യാപനത്തിലൊതുങ്ങി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനമായ 'സിബ'യുടെ സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വര്‍ക്കല ഓടയത്ത് സ്ഥാപിക്കാനായി പ്രഖ്യാപിച്ച മള്‍ട്ടി സ്പീഷീസ് ഹാച്ചറിയാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ കിടക്കുന്നത്. തീരദേശവികസന കോര്‍പറേഷനാണ് നിര്‍മാണ ചുമതല നല്‍കിയിരുന്നത്.
ഓരുജലകൃഷിയില്‍ ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അയല്‍ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് നിലവില്‍ കേരളത്തിൽ ഉപയോഗിക്കുന്നത്.സിബയും ഫിഷറീസ് വകുപ്പിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ചര്‍ കേരള(അഡാക്ക്) യുമായി ധാരണപത്രം ഒപ്പുെവക്കുകയും വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഹാച്ചറിയുടെ പ്രവര്‍ത്തനം രൂപകല്പന ചെയ്യുകയും ചെയ്തിരുന്നു.
നിലവില്‍ ഓടയത്ത് പ്രവര്‍ത്തിക്കുന്ന അഡാക്കിന്റെ ഹാച്ചറിയില്‍ കാര ചെമ്മീന്‍, ആറ്റുകൊഞ്ച് എന്നിവയുടെ വിത്തുൽപാദനം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1.30 കോടിയിലധികം കാരചെമ്മീന്റെ വിത്തുകളാണ് കർഷകർ വാങ്ങിയത്. വളരുമ്പോൾ ഇവ കയറ്റുമതി ചെയ്യും.
ഉള്‍നാടന്‍ മത്സ്യസമ്പത്ത് കൂട്ടാനായി ഫിഷറീസ് വകുപ്പ് ലക്ഷങ്ങള്‍ വകയിരുത്താറുണ്ടങ്കിലും പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നില്ല. അഷ്ടമുടിക്കായല്‍, വേമ്പനാട്ട് കായല്‍, പൂവാര്‍ തുടങ്ങിയ ജലാശയങ്ങളില്‍ കൂടുതല്‍ കണ്ടല്‍കാടുകള്‍ െവച്ചുപിടിപ്പിച്ച് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഉണ്ടാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുെന്നങ്കിലും എങ്ങുെമത്താതെ പോവുകയായിരുന്നു. പിനെയ്ഡ് വര്‍ഗത്തില്‍പെട്ട ചെമ്മീനുകള്‍ മുട്ടയിടുന്നതും കരിമീന്‍ ഉൾപ്പെെടയുള്ള ഓട്ടേറെയിനം മത്സ്യങ്ങളുടെ പ്രജനനത്താവളങ്ങളും ഇത്തരം കണ്ടല്കാടുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.