മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ

മംഗലപുരം (തിരുവനന്തപുരം): മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 4 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ കുട്ടൻ എന്ന ഷെഹിൻ (23), അഭിലാഷ് (36), സൂര്യകുമാർ (21), തോന്നയ്ക്കൽ സ്വദേശി ഗോകുൽ (24) എന്നിവരാണ്​ പിടിയിലായത്​. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ്​ സംഭവം.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ:

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിലാണ് അക്രമം നടന്നത്. കഴിഞ്ഞ നവംബറിൽ ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് കഞ്ചാവ് വലിപ്പിച്ചതിന് ശേഷം പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ ജയിലിലായിരുന്നു കുട്ടനെന്നു വിളിക്കുന്ന ഷെഹിൻ. ഇയാൾ ജാമ്യത്തിലിറങ്ങി കെട്ടിട നിർമ്മാണ ജോലിക്ക് പോവുകയായിരുന്നു. മുരുക്കുംപുഴ മുണ്ടയ്ക്കൽ പണിക്കൻ വിളയിൽ ജോലി ചെയ്തു വരവേ ഇന്നലെ സ്ഥലവാസികളായ സുധി, കിച്ചു എന്നിവർ ജോലി സ്ഥലത്തെത്തി ഷെഹിനുമായി വാക്കേറ്റമുണ്ടായി. ഒന്നര വർഷം മുമ്പ് ഷെഹിൻ സുധിയെ മർദിച്ചിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം.

തുടർന്ന് ഷെഹിൻ കൂട്ടാളികളെ വിളിച്ചു വരുത്തുകയായിരുന്നു. ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം സുധിയെയും കിച്ചുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സുധിക്ക് മുഖത്തും കൈകളിലും വെട്ടേറ്റു. കിച്ചുവിന് കാലിനാണ് വെട്ടേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവെ മംഗലപുരം പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആക്രമത്തിൽ പരിക്കേറ്റ സുധിയും കിച്ചുവും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ ഷെഹിൻ, അഭിലാഷ്, സൂര്യകുമാർ എന്നിവർ പാലോട്, പോത്തൻകോട്, മംഗലപുരം സ്റ്റേഷനുകളിൽ വധശ്രമമടക്കമുള്ള കേസുകളിൽ പ്രതികളാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

Tags:    
News Summary - Four arrested in goonda attack in Mangalapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.