തൃശൂർ: പത്തുകിലോ കഞ്ചാവുമായി ദമ്പതികളടക്കം നാലുപേർ തൃശൂരിൽ പിടിയിൽ. ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളിൽനിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തെയാണ് തൃശൂർ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫർ ഖാൻ (34), റിയാസ് (39), ഷമീർ (31), ഭാര്യ സുമി (26) എന്നിവരെയാണ് ശക്തൻ ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. കാറിെൻറ ബോണറ്റിൽ വെച്ചാണ് കഞ്ചാവ് കടത്തിയത്. മാർക്കറ്റിൽ ഒമ്പതുലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
ജാഫർഖാൻ ആണ് സംഘത്തലവൻ. പൊലീസ് പരിശോധന ഒഴിവാക്കാനാണ് ദമ്പതി സുഹൃത്തുകളായ ഷമീറിനെയും ഭാര്യയെയും കാറിെൻറ മുൻസീറ്റിൽ ഇരുത്തിയത്. ആന്ധ്ര വരെ പോകുന്നതിന് പ്രതിഫലമായി ടി.വിയും മേശയും വാങ്ങിച്ചു തരാമെന്നായിരുന്നു വാഗ്ദാനം. റിയാസ് ഒരു മാസം മുമ്പാണ് ഗൾഫിൽ നിന്നും എത്തിയത്. സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.