ഗായത്രിയുടെ മരണവിവരം അറിഞ്ഞ് തളര്‍ന്നിരിക്കുന്ന അമ്മ സുജാതയും സഹാദരി ജയശ്രീയും

ഗായത്രിയുടെ മരണം: ആത്മഹത്യയാക്കാനും പ്രവീൺ ശ്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും പ്ര​വീ​ൺ ന​ട​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ലു​ണ്ടാ​യ പെ​ട്ടെ​ന്നൊ​രു പ്ര​കോ​പ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് തി​രു​വ​ണ്ണാ​മ​ല​യി​ലേ​ക്ക് പ്ര​വീ​ണി​ന് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പ്ര​വീ​ണി​ന് വി​രു​ന്ന് ന​ൽ​കു​ക​യും ജ്വ​ല്ല​റി മാ​നേ​ജ്മെ​ന്‍റ് നേ​രി​ട്ട് ഞാ​യ​റാ​ഴ്ച്ച​ത്തേ​ക്കു​ള്ള ട്രെ​യി​ന്‍ ടി​ക്ക​റ്റ് പ്ര​വീ​ണി​നാ​യി ബു​ക്ക് ചെ​യ്തി​രു​ന്നു.

പ്ര​വീ​ൺ സ്ഥ​ലം മാ​റി​പോ​കു​ന്നെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ഗാ​യ​ത്രി പ്ര​ശ്ന​മു​ണ്ടാ​ക്കി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ൾ ര​മ്യ​ത​യി​ൽ പ​രി​ഹ​രി​ക്കാ​ൻ പ്ര​വീ​ൺ ശ്ര​മി​ച്ച​ത്. പ​ക്ഷേ, ഗാ​യ​ത്രി വ​ഴ​ങ്ങി​യി​ല്ല. താ​നു​മൊ​ത്തു​ള്ള സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ൾ വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സി​ലൂ​ടെ ഗാ​യ​ത്രി പ​ര​സ്യ​മാ​ക്കി​യ​താ​ണ്​ വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​വീ​ണി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഗാ​യ​ത്രി​യെ ഷോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഗാ​യ​ത്രി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് സ​ഹോ​ദ​രി ജ​യ​ശ്രീ​യു​ടെ കോ​ൾ വ​രു​ന്ന​ത്. പ്ര​വീ​ൺ ഫോ​ൺ എ​ടു​ത്ത് ഗാ​യ​ത്രി ത‍െൻറാ​പ്പ​മു​ണ്ടെ​ന്നും ഇ​നി​യാ​രും അ​വ​ളെ തി​ര​ക്ക​രു​തെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഗാ​യ​ത്രി​യു​ടെ ഫോ​ണു​മാ​യി മു​റി പൂ​ട്ടി​യെ​ടു​ത്ത് ഹോ​ട്ട​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മു​റി​യു​ടെ ചാ​വി ന​ൽ​കാ​ത്ത​തി​നാ​ൽ ഇ​രു​വ​രും പു​റ​ത്തേ​ക്ക് പോ​യ​താ​യാ​ണ് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ക​രു​തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ജ്വ​ല്ല​റി​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ താ​മ​സി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് പ്ര​വീ​ൺ എ​ത്തി​യ​ത്.

എ​ന്നാ​ൽ, ഇ​വ​രോ​ടൊ​ന്നും പ്ര​വീ​ൺ വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞി​ല്ല. പ​ക​രം കൊ​ല​പാ​ത​കം എ​ങ്ങ​നെ ആ​ത്മ​ഹ​ത്യ​യാ​ക്കാ​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു. ഇ​തി​നാ​യി ഗാ​യ​ത്രി​യു​ടെ ഫോ​ണി​ൽ നി​ന്നു​ത​ന്നെ അ​വ​രു​ടെ ഫേ​സ്ബു​ക്കി​ൽ ക​യ​റി വാ​ട്സ്ആ​പ് സ്റ്റാ​റ്റ​സി​ൽ പ​ങ്കു​വെ​ച്ച ഫോ​ട്ടോ​ക​ൾ രാ​ത്രി ഏ​​ഴോ​ടെ 'ല​വ് യു' ​എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ്ര​വീ​ൺ ത​ന്നെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു. താ​നു​മാ​യി പി​ണ​ങ്ങി ഗാ​യ​ത്രി ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ന്ന് വ​രു​ത്താ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തി​ന് പി​ന്നി​ൽ.

പ​ക്ഷേ ഇ​തൊ​ന്നും കൊ​ണ്ട് കൊ​ല​പാ​ത​കം മ​റ​ച്ചു​വെ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ രാ​ത്രി​യോ​ടെ പ​ര​വൂ​രി​ലേ​ക്ക് പോ​യി. പ​ക്ഷേ, മ​ന​സ​മാ​ധാ​നം ന​ഷ്ട​മാ​യ​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ 12.30ഓ​ടെ മു​റി​യി​ൽ ഗാ​യ​ത്രി മ​രി​ച്ച്​ കി​ട​ക്കു​ന്ന​താ​യു​ള്ള വി​വ​രം ഹോ​ട്ട​ലി​ലെ ലാ​ൻ​ഡ് ഫോ​ണി​ലേ​ക്ക് പ്ര​വീ​ൺ ത​ന്നെ വി​ളി​ച്ച​റി​യി​ച്ച​ത്. രാ​വി​ലെ അ​ഭി​ഭാ​ഷ​ക​നൊ​പ്പം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി.

പ​ക്ഷേ അ​തി​നി​ട​യി​ൽ മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലൊ​ക്കേ​ഷ​ൻ തി​രി​ച്ച​റി​ഞ്ഞ ഷാ​ഡോ സം​ഘം സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന വ​ഴി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഗാ​യ​ത്രി​യു​ടെ മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Gayathri murder: Praveen tried to mislead as suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.