തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടും മാക്സ് മുള്ളര്‍ ഭവനും തലസ്ഥാനത്തെ ഗോഥെ-സെന്‍ട്രവും ജര്‍മനിയിലേക്ക് തൊഴില്‍നൈപുണ്യമുള്ളവരുടെ നിയമാനുസൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ സെഷന് സംഘടിപ്പിക്കുന്നു.
ജര്‍മനിയിലെ താമസവും ജോലിയും സംബന്ധിച്ചുള്ള സെഷനുകള്‍ ജര്‍മനിയുടെ വിദ്യാഭ്യാസ ഗവേഷണ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊറെക്കഗ്നീഷനുമായി സഹകരിച്ചാണ് നടത്തുന്നത്. കൊച്ചിയിലെ ഗോഥെ-സെന്‍ട്രത്തില്‍ മെയ് 16നും തിരുവനന്തപുരത്ത് േമയ് 17നും വൈകീട്ട് 3.30 മുതല്‍ നടക്കും
തിരുവനന്തപുരത്തും കൊച്ചിയിലുമായി 150 സീറ്റുകള്‍ വീതമാണുള്ളത്. പ്രവേശനം സൗജന്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. താൽപര്യമുള്ളവര്ക്ക് events@goethe-zentrum.org എന്ന മെയില്‍ ഐഡിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാനത്ത് നടപ്പാക്കുന്ന പരിപാടികളില്‍ ആദ്യത്തേതാണ് ഇതെന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലും ഗോഥെ-സെന്‍ട്രം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഡയറക്ടറുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലന്വേഷകര്‍ക്ക് ജര്‍മന്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് എല്ലാ സഹായങ്ങളും വിവരങ്ങളും പിന്തുണയും ഈ പദ്ധതി നല്‍കും.
കുടുംബത്തെ റീലൊക്കേറ്റ് ചെയ്യുന്നത് സംബന്ധിച്ചും സ്കൂള്‍ സംവിധാനങ്ങള്‍, പരിശീലനം, വിനോദം എന്നിങ്ങനെ എല്ലാ വിഷയങ്ങളെപ്പറ്റിയും വിദഗ്ധരുമായി സംസാരിക്കുന്നതിനും സംശയനിവാരണത്തിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മനിയില്‍ തൊഴില്‍ വിജയം കൈവരിക്കുന്നതിനുള്ള ഘടകങ്ങളെക്കുറിച്ചും ആവശ്യമായ രേഖകള്‍, അംഗീകാരം ലഭിക്കുന്നതിനുള്ള ഘട്ടങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും പ്രൊറെക്കഗ്നീഷനില്‍ നിന്നുള്ള വിദഗ്ധര്‍ വിവരിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരവും വ്യക്തിഗത ഉപദേശങ്ങളും നല്‍കും. 'ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷനല്‍ ടാലന്റ്സ്' പദ്ധതിയില്‍ ചേരുന്നതിനുള്ള വിശദവിവരങ്ങളും ചര്‍ച്ച ചെയ്യും.
മറ്റ് ജര്‍മന്‍ പങ്കാളികളുമായുള്ള ഇന്‍ഫര്‍മേഷന്‍ സെഷനുകളും പരിപാടിയില്‍ ഉള്‍പ്പെടുന്നു. വിസ സംബന്ധിച്ച വിവരങ്ങള്‍, ബ്ലൂ കാര്‍ഡ് യോഗ്യത, പ്രഫഷനല്‍ യോഗ്യതകളുടെ അംഗീകാരം, ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഈ സെഷനുകളില്‍ ചര്‍ച്ച ചെയ്യും.
യൂറോപ്യന്‍ യൂനിയന്‍ പുറത്തുള്ള കുടിയേറ്റക്കാര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട് എളുപ്പത്തില്‍ കുടിയേറ്റം സാധ്യമാക്കുന്ന നിയമം ജര്‍മനി കഴിഞ്ഞവര്‍ഷം പാസാക്കിയിരുന്നു. ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഗോള ശൃംഖലയുടെ ഭാഗമായ സെന്‍ട്രം 15 വര്‍ഷത്തിലധികമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
ജര്‍മനിയിലേക്ക് കുടിയേറുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഭാഷാ, പരീക്ഷാപരിശീലനം, ഒപ്പുകളുടെയും രേഖകളുടെ പകര്‍പ്പുകളുടെയും സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ സഹായങ്ങള്‍ നല്കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.