തിരുവനന്തപുരം: സ്നേഹസ്പർശം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ അസിം കോട്ടൂർ അർഹനായി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നടൻ പ്രേംകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 18 പ്രതിഭകൾക്ക് മലയാള സാഹിത്യ,കായിക രംഗത്തെ 18 മഹാന്മാരുടെ സ്മരണാർഥമാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. എഴുത്തുകാരി സജിതാ രത്നാകരൻ അധ്യക്ഷത വഹിച്ചു. സ്നേഹസ്പർശം ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.