മൊ​ഖീ​ദ്ദീ​ൻ

അ​ബ്ദു​ൽ ഖാ​ദർ

മുളകുപൊടിയെറിഞ്ഞ് മാലകവർന്ന കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് വയോധികന്റെ മാല തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു. തെങ്കാശി പുളിയങ്കുടി സ്വദേശി മൊഖീദ്ദീൻ അബ്ദുൽ ഖാദറെയാണ് (22) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുന്നപ്പുഴ ജങ്ഷനിൽ മുറുക്കാൻ കട നടത്തുന്ന ജോൺസനെയാണ് ആക്രമിച്ച് മാല കവർന്നത്. കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുമായിരുന്നു അന്വേഷണം.

പ്രതി സമീപ സ്ഥലത്തെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ തെങ്കാശിയിലെ ഒളിത്താവളത്തിൽനിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത്തിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ , പൂജപ്പുര എസ്.എച്ച്.ഒ റോജ്, എസ്.ഐ ദർശക്, എസ്.സി.പി.ഒ പ്രശാന്ത്, സാഗോക്ക് ടീം എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ മണികണ്ഠൻ, സി.പി.ഒ ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - gold chain theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.