പോത്തൻകോട്: ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് രാത്രി എട്ടിന് തിരക്കേറിയ ദേശീയ പാതയിൽ പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപം നടന്ന സ്വർണ കവർച്ചയിൽ പ്രധാന പ്രതിയും ആസൂത്രകനും ഉൾപ്പെടെ പത്തോളം പേർ പൊലീസിെൻറ നിരീക്ഷണത്തിലാണെന്ന് സൂചന.
ഇവർക്കായി സംസ്ഥാനത്തിന് പുറത്തും അേന്വഷണ സംഘം വലവിരിച്ചുകഴിഞ്ഞതായാണ് വിവരം. കവർച്ച ആസൂത്രണം ചെയ്ത മുഖ്യ പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സംഭവശേഷം ബംഗളൂരിലേക്ക് കടന്ന ഇയാൾ നിരീക്ഷണത്തിലാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രതി കൃത്യത്തിനായി ഏൽപിച്ച ക്വട്ടേഷൻ സംഘം മറ്റൊരു സംഘത്തെ ഏൽപിച്ചു. അവരാണ് ഇപ്പോൾ പിടിയിലായതത്രെ. ഇപ്പോൾ പിടിയിലായ നാലുപേരും മുമ്പ് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരല്ല. സ്വർണവ്യാപാരി സമ്പത്തിനെ പലതവണ ചോദ്യം ചെയ്തതിൽ നിന്നാണ് ക്വട്ടേഷൻ സംഘത്തിെൻറ പങ്കിനെകുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രേത്യക സംഘങ്ങളായി തിരിഞ്ഞാണ് അേന്വഷണം നടക്കുന്നത്. മംഗലപുരം, കഠിനംകുളം, കഴക്കൂട്ടം, കിളിമാനൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർമാർ, എസ്.ഐമാർ, ഷാഡോ പൊലീസ് അംഗങ്ങൾ, സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള ടീമാണ് അന്വേഷണസംഘത്തിലുള്ളത്.
പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറം ടെക്നോസിറ്റക്ക് സമീപം നടന്ന സ്വർണ കവർച്ചയിൽ പ്രതികളായ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരിൽ നാലുപേരാണ് അറസ്റ്റിലായത്. പെരുമാതുറ കൊട്ടാരതുരുത്ത് ദാറുൽസലാം വീട്ടിൽ നെബീൽ (28), പെരുമാതുറ കൊട്ടാരംതുരുത്ത് പടിഞ്ഞാറ്റുവിള വീട്ടിൽ അൻസർ (28), മംഗലപുരം വെള്ളൂർ പള്ളിക്ക് സമീപം ഫൈസൽ (24) എന്നിവരും കവർച്ചമുതൽ വിൽപന നടത്തിയും പണയംവെച്ചും പ്രതികളെ സഹായിച്ച പെരുമാതുറ സ്വദേശി നൗഫലുമാണ് (25) അറസ്റ്റിലായത്.
100 പവനോളം കവർച്ച ചെയ്തതിൽ 13 വളകൾ, 7 മോതിരം, 4 കമ്മൽ, മൊബൈൽ ഫോണുകൾ എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തു.കവർച്ചക്ക് പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.