തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസ് സ്വർണക്കടത്തിനും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് ഇടപാടിനും ഒത്താശ ചെയ്യുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.മയക്കുമരുന്ന് ഇടപാട് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായ പ്രതികൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അവരുമായി പണമിടപാട് നടത്തിയെന്ന് സെക്രട്ടറിയുടെ മകൻ സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍. ആ പ്രതികളുമായാണ് പാർട്ടി സെക്രട്ടറിയുടെ മകന് ബന്ധം. മയക്കുമരുന്ന് സംഘവുമായി സ്വപ്നക്കുള്ള ബന്ധം അറിയണം.അതേക്കുറിച്ചൊന്നും സംസ്ഥാന പൊലീസ് അന്വേഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
മയക്കുമരുന്ന് കേസിൽ പെട്ടവര്‍ കോട്ടയം ജില്ലയില്‍ നിശാ പാര്‍ട്ടി നടത്തിയിട്ടും അതേക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ രക്ഷിക്കാനാണ്.
ഇടുക്കിയിലെ നിശാ പാര്‍ട്ടിയെക്കുറിച്ച് അന്വേഷിച്ച പൊലീസ് എന്തുകൊണ്ട് കുമരകത്തേത് അന്വേഷിക്കുന്നില്ല? സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.