വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇൗ മാസം ഒന്നു മുതല്‍ 15 വരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളിലായി 24 കാരറ്റിന്റെ 1.52 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. പൊതുവിപണിയില്‍ 95.38 ലക്ഷം രൂപ വില വരും. കൂടാതെ 165.90 ഗ്രാം സ്വര്‍ണം പൗഡര്‍ രൂപത്തില്‍ പിടിച്ചെടുത്തു.
രണ്ട് കേസുകളില്‍ സ്വര്‍ണം ക്യാപ്സൂളുകളാക്കി ശരീരത്തിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കടത്തുകാര്‍ എത്തിയത്. മൂന്നാമത്തെ കേസില്‍ കാര്‍ബോര്‍ഡ് ഷീറ്റിന്റെ രണ്ട് ലയറുകള്ക്കിടയിലായി ഒളിപ്പിച്ച നിലയിലായിരുന്നു. പൗഡര്‍ രൂപത്തിലായിരുന്നു ഒളിപ്പിച്ചിരുന്നത്. സ്വര്‍ണത്തിനു പുറമേ മൂന്ന് കേസുകളിലായി ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റിന്റെ ഡ്യൂപ്ലിക്കേറ്റുമായി മൂന്ന് പേരെയും കസ്റ്റംസ് അധികൃതര്‍ പിടികൂടി. 27,400 സ്റ്റിക്കുകളാണ് മൂന്നു പേരില്‍ നിന്നുമായി പിടിച്ചെടുത്തത്. വിപണിയില്‍ 4.51 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിമാനത്താവളത്തില്‍ 5,98,678 സിഗരറ്റിന്റെ സ്റ്റിക്കുകളാണ് കടത്തു സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. പൊതു വിപണിയില്‍ 93.32 ലക്ഷം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.