തിരുവനന്തപുരം: കവടിയാറില്‍ വിദ്യാർഥിനികള്‍ ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 26ന് രാത്രി ഒമ്പതോടെയാണ് വിദ്യാർഥിനികള്‍ക്ക് നേരെ ഉപദ്രവം നടന്നത്. കവടിയാറിന് സമീപത്തെ സ്ഥാപനത്തില്‍നിന്ന് ക്ലാസ് കഴിഞ്ഞ് നടന്നുവരുകയായിരുന്ന വിദ്യാർഥിനികളെ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതി ഉപദ്രവിച്ച ശേഷം കടന്നുകളയുകയായിരുന്നു.
സമീപ പ്രദേശങ്ങളിലെയും, ആക്രമി കടന്നുപോയ വഴികളിലെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി ഉപയോഗിച്ച വാഹനത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പ്രഭാത സവാരി നടത്തുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പുലര്‍ച്ച പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തിയതായും തെരുവുവിളക്കുകള്‍ പ്രകാശിക്കാത്ത സ്ഥലങ്ങളില്‍ അവ ശരിയാക്കുന്നതിന് കോര്‍പറേഷന്‍ അധികാരികളെ അറിയിച്ച് നടപടി സ്വീകരിച്ചതായും ഡെപ്യൂട്ടി കമീഷണര്‍ വി. അജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.