വിഴിഞ്ഞം: വർഷങ്ങൾക്കുമുമ്പ് അച്ഛൻ മരിച്ചു, ഏക ആശ്രയമായ അമ്മ സ്ട്രോക് വന്ന് ചികിത്സയിൽ. വീട്ടിൽ വൈദ്യുതിയില്ല. എന്നാലും മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിൽ 10ാം ക്ലാസുകാരി മഞ്ജു പഠിക്കുകയാണ്, അധ്യാപിക ആകണമെന്ന ലക്ഷ്യവുമായി. വെങ്ങാനൂർ മുട്ടയ്ക്കാട് ചാമവിള ആതിര ഭവനിൽ പരേതനായ തങ്കപ്പെൻറ ഭാര്യ രത്നമ്മയും ഏക മകൾ മഞ്ജുവും ജീവിതം മുന്നോട്ട് നീക്കാൻ കഷ്ടപ്പെടുകയാണ്. കൂലിപ്പണിക്കാരനായ തങ്കപ്പൻ നാലു വർഷം മുമ്പ് രോഗബാധയെ തുടർന്ന് മരിച്ചു. ഏക ആശ്രയമായ ഭർത്താവ് മരിച്ചതോടെ വിധവ പെൻഷൻ ഇനത്തിൽ കിട്ടുന്ന 1600 രൂപ മാത്രമായി ഈ കുടുംബത്തിെൻറ ഏക വരുമാനം.
ഒന്നര സെൻറ് സ്ഥലത്തിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ വീട്ടിലാണ് രത്നമ്മയും മകൾ മഞ്ജുവും താമസിക്കുന്നത്. കുടിശ്ശികയും മീറ്റർ കണക്ഷൻ ഉൾെപ്പടെ മാറ്റിവെക്കാനും 1000 രൂപ നൽകാനില്ലാത്തതിനാൽ ഒരു വർഷം മുമ്പ് ഈ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ചേദിച്ചിരുന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ രത്നമ്മ കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്ഷൻ ഓഫിസിലെത്തിയെങ്കിലും അധികൃതർ നിരസിച്ചു.
തിരുവല്ലം ബി.എൻ.വി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയാണ് മഞ്ജു. ഓൺലൈൻ പഠനത്തിനായി ബന്ധുക്കളിൽനിന്നുള്ള പഴയ മൊബൈൽ ഫോൺ മഞ്ജുവിന് കൈത്താങ്ങായി. എന്നാൽ, വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ അയൽപക്കത്തെ വീട്ടിലാണ് മൊബൈൽ ചാർജ് ചെയ്യാൻ വെക്കുന്നത്. സ്കൂൾ തുറന്നതോടെ മകളുടെ യാത്ര ചെലവിനുള്ള 30 രൂപ പോലും കണ്ടെത്താൻ രത്നമ്മ ബുദ്ധിമുട്ടുകയാണ്. പക്ഷാഘാതം പിടിപ്പെട്ടതോടെ അടുക്കളയിൽ കയറി ഭക്ഷണം പോലും പാകം ചെയ്യാൻ കഴിയാത്ത രത്നമ്മക്ക് ആശ്രയം ഇപ്പൊൾ 10ാം ക്ലാസുകാരി മഞ്ജുവാണ്.
പാലിയേറ്റിവ് കെയറിെൻറ മേൽനോട്ടത്തിലാണ് രത്നമ്മയുടെ ചികിത്സ. സുമനസ്സുകൾക്ക് സഹായം തേടുകയാണ് കുടുംബം. അക്കൗണ്ട് നമ്പർ: 38050456609. ഐ. എഫ്.സി കോഡ്: SBIN0070049.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.