തിരുവനന്തപുരം: മുന്നണികൾ ഇഴകീറി പലതട്ടുകളിലെ സ്ഥാനാർഥി ചർച്ച പുരോഗമിക്കുേമ്പാൾ ഇവിടെയിതാ സ്ഥാനാർഥി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ എസ്.യു.സി.െഎ സ്ഥാനാർഥി സബൂറയാണ് പോസ്റ്റർ വരെ സ്വന്തമായി ഒട്ടിച്ച് തെരഞ്ഞെടുപ്പ് കളത്തിൽ സജീവമായത്. ആദ്യമായി പ്രചാരണരംഗത്തിറങ്ങുന്ന വനിത സ്ഥാനാർഥി കൂടിയാണിവർ. നാല് ദിവസം മുമ്പ് സെക്രേട്ടറിയറ്റിന് മുന്നിൽ പോസ്റ്റർ പതിപ്പിച്ചായിരുന്നു പ്രചാരണത്തുടക്കം. മണ്ഡലത്തിലെ മിക്കവാറും പ്രദേശങ്ങളിൽ േപാസ്റ്ററെത്തിച്ചിട്ടുണ്ട്. 20 വർഷമായി സാമൂഹികരംഗത്തുള്ള സബൂറ തിരുവനന്തപുരം മുട്ടത്തറ സ്വദേശിയാണ്.
മറ്റ് പാർട്ടികളെല്ലാം ഇഴകീറി സ്ഥാനാർഥി ചർച്ചയിൽ മുഴുകിയിരിക്കെ എസ്.യു.സി.െഎ മണ്ഡലം കൺവെൻഷൻ നടത്തിക്കഴിഞ്ഞു. പ്രചാരണത്തിലെ പതിവുരീതികൾക്കൊപ്പം സമൂഹ്യമാധ്യമ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് പിന്നണിയിലുള്ളവർ പറയുന്നു. തെരവുനാടകം അണിയറയിൽ ഒരുങ്ങുന്നുണ്ട്. കവലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണവും വീടുകൾ കയറിയുള്ള സ്ക്വാഡുകളുമുണ്ടാകും.
സാമൂഹ്യമാധ്യമ പ്രചാരണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പത്തോടെ വാഹനപ്രചാരണം ആരംഭിക്കാനാണ് ആലോചന. ഇതിനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും നിസ്സഹായവസ്ഥകളും തെരഞ്ഞെടുപ്പ് രംഗത്ത് ചർച്ചയാക്കുമെന്ന് ഇവർ പറയുന്നു. ഉറപ്പുകളും വാഗ്ദാനങ്ങളും ആദ്യഘട്ടത്തിലുണ്ടാകുമെങ്കിലും ഇത്തരം നിസ്സഹായ മുഖങ്ങളെ അധികാരികൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. നീതിക്ക് വേണ്ടി ഒരമ്മയ്ക്ക് തലമുണ്ഡനം ചെയ്യേണ്ടിവന്ന സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.