തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ആര്യനാട് സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്. ആര്യനാട് ആനന്ദേശ്വരം സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് എസ്. അരുൺഘോഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.
സിവിൽ വേഷത്തിലെത്തിയ എസ്.ഐ പെട്രോൾ പമ്പിലേക്ക് പോയ ബൈക്ക് തടഞ്ഞുനിർത്തിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. കരണത്തടിക്കുകയും ഇരുകൈകളിലും വിലങ്ങിട്ട് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
ആളുമാറിയെന്ന് മനസ്സിലാക്കിയതോടെ മർദിച്ച വിവരം പുറത്തുപറയരുതെന്ന് എസ്.ഐ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. വിദ്യാർഥിയുടെ പേരിൽ പെറ്റി കേസെടുത്ത ശേഷമാണ് വിട്ടയച്ചത്. സംഭവത്തിലെ റിപ്പോർട്ട് നാലാഴ്ചക്കകം സമർപ്പിക്കണമെന്നാണ് കമീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.