തമ്പാനൂർ എസ്.​െഎക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂർ പൊലീസ് സ്​റ്റേഷനിലെത്തിയ വ്യക്തിയെ എസ്.ഐ ക്രൂരമായി മർദിച്ച് കള്ളക്കേസ്​ രജിസ്​റ്റർ ചെയ്തെന്ന പരാതി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തമ്പാനൂർ എസ്.ഐക്കെതിരെ അന്വേഷണം നടത്താനാണ് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടത്.

എസ്.ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂർ സി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും കമീഷൻ തള്ളി. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി സിയാജി​െൻറ പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി ഏഴിനാണ് പരാതിക്കാരന് മർദനമേറ്റത്. അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി ഫോർട്ട് പൊലീസ് സബ് ഡിവിഷ​െൻറ പരിധിയിൽ വരരുതെന്ന് ഉത്തരവിൽ പറയുന്നു.

സി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ റിപ്പോർട്ട് സമർപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി സി.ഐയുടെ വീഴ്ചക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.

സ്വീകരിച്ച നടപടികൾ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 30നകം കമീഷനെ അറിയിക്കണം. കേസ് ആഗസ്​റ്റ്​​ ഒമ്പതിന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Human Rights Commission orders probe against Thampanoor SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.