തിരുവനന്തപുരം: രാജ്യത്തെ ആദ്യ ലൈവ് നേചർ ലാബ് തിരുവനന്തപുരത്തെ പുളിയറക്കോണത്ത് പ്രവർത്തനം ആരംഭിച്ചു. ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ പ്രഫ. ഡോ. അകിര മിയാവാക്കിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഈ പ്രകൃതി പഠനശാല പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ ജൈവ മാതൃക വിദ്യാർഥികളെയും പൊതുജനങ്ങളെയും പരിചയപ്പെടുത്തുന്നു. ചീഫ് സെക്രട്ടറി ഡോ.വി. വേണു, യു.എൻ.സി.സി.ഡി ഡയറക്ടർ ഡോ. മുരളി തുമ്മാരുകുടി, ഐ.ബി. സതീഷ് എം.എൽ.എ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥയായ പത്മ മഹന്തി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
ഭൂമിയുടെ ആവിർഭാവം മുതൽ കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികൾ വരെ ഇവിടെ ചുരുക്കി ചിത്രീകരിച്ചിരിക്കുന്നു. ഇതിനുപുറമേ, പരിസ്ഥിതി പുനരുജ്ജീവനം എങ്ങനെ സാധ്യമാവും എന്നും വിശദീകരിക്കുന്നുണ്ട്. അഞ്ഞൂറി ലധികം വൃക്ഷങ്ങളെയും ചെടികളെയും 400ൽ അധികം പ്രാണികളെയും പരിചയപ്പെടുത്താനുള്ള സംവിധാനം തയാറായിക്കൊണ്ടിരിക്കുകയാണ്. ജനുവരി അവസാനവാരത്തോടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.