തിരുവനന്തപുരം: സ്നേഹത്തിന്റെയും സൗഹൃദത്തിന്‍റെയും സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം സിറ്റി സമിതിയുടെ നേതൃത്വത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിച്ച് ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് സംഗമം ഓർമിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി രൂപവത്കരണത്തിന്റെ 75 വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽകൂടിയാണ് സംഗമം.
തിരുവനന്തപുരം കൾച്ചറൽ സെന്ററിൽ നടന്ന സംഗമത്തിൽ ശ്രീകാര്യം ജുമാമസ്ജിദ് ചീഫ് ഇമാം ഷംസുദ്ദീൻ ഖാസിമി സന്ദേശം നൽകി. അപരന്‍റെ അഭിപ്രായങ്ങൾക്ക് വിലകൽപിക്കുന്നിടത്താണ് സ്വന്തം ആശയങ്ങൾക്ക് വിലയുണ്ടാകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്‍റ് എ.എസ്. നൂറുദ്ദീൻ അധ്യക്ഷതവഹിച്ചു. മണക്കാട് ഡോൺ ബോസ്കോയിലെ ഫാ. സെബാസ്റ്റ്യൻ, സി.ഡബ്ലിയു.സി ചെയർപേഴ്സൻ അഡ്വ. ഷാനിബ ബീഗം, പ്രഫ. കെ.എം. ജലീൽ, ഷെവലിയർ കോശി എം. ജോർജ്, സുരേന്ദ്രൻ.
സുനിൽഖാൻ, ഡോ. കായംകുളം യൂനുസ്, അബ്ദുൽ ലത്തീഫ്, ഹാജ പി.എം.എസ്, ശൈഖ് സബീബ്, ഹാരിഫ്, അഡ്വ. സിയാവുദ്ദീൻ, വയലാർ ഗോപകുമാർ, സി. റഹിം, എം. മെഹബൂബ്, പഴഞ്ചിറ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. എം.കെ. ആസിഫ് സ്വാഗതവും എ. അൻസാരി നന്ദിയും പറഞ്ഞു. മുഹമ്മദ് അമീൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.