പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ്‌ അറസ്​റ്റിൽ

കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൊബൈൽ ഫോണിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവ്‌ അറസ്​റ്റിൽ. ഒറ്റൂർ കുന്നുവിള വീട്ടിൽ വിപിനാണ്​ (24) അറസ്​റ്റിലായത്.

കാസർകോട് നീലേശ്വരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ് .പി എസ്.വൈ. സുരേഷി​െൻറ നേതൃത്വത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ്. ഐ, പൊലീസ് സബ് ഇൻസ്‌പെക്ടർ ഗംഗാപ്രസാദ്, എ.എസ്.ഐ. സുനിൽ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Young man arrested for sending obscene text messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.