തിരുവനന്തപുരം: പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഒരുക്കം പൂർത്തിയാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡും വിവിധ ക്ഷേത്രങ്ങളും. ദേവസ്വം ബോർഡിന്റെ 20 ഗ്രൂപ്പുകളിൽ 15ലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ മറ്റ് ക്ഷേത്രങ്ങളിലും പ്രധാന നദീതീരങ്ങളിലും നാളെ ബലിതർപ്പണം നടക്കും. ബോർഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ബലിതർപ്പണം. ഇവിടങ്ങളിലുൾപ്പെെട പ്രധാന കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും പുരോഹിതരെ നിയോഗിക്കുകയും ചെയ്തു.
തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഒമ്പത് ബലിമണ്ഡപങ്ങളിലായി ഒരേസമയം 3,500 പേർക്ക് ബലിയിടാനാകും. അരുവിപ്പുറം ക്ഷേത്രത്തിൽ 500 പേർക്ക് ഒരേസമയം ബലിതർപ്പണത്തിന് സൗകര്യം ഒരുക്കി. പാപനാശത്ത് ബലിതർപ്പണചടങ്ങുകൾ പുലർച്ച മൂന്നിന് ആരംഭിക്കും. വർക്കല ജനാർദനസ്വാമി ക്ഷേത്രം, കഠിനംകുളം മഹാദേവക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര മഹാഗണപതി ക്ഷേത്രം, കുടപ്പനക്കുന്ന് കുശവർക്കൽ ദേവീക്ഷേത്രംഎന്നിവിടങ്ങളിലും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.
കർക്കടകവാവുമായി ബന്ധപ്പെട്ട് ശംഖുംമുഖത്ത് സ്കൂബാ ഡൈവ് ടീം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരസഭ പരിധിയിൽ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ സ്വീകരിക്കുമെന്ന് ആലോചനയോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
പ്രതികൂല കാലാവസ്ഥയുള്ളതിനാൽ ബലി തർപ്പണം നടക്കുന്ന കടൽത്തീരങ്ങളിലും നദീതീരങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈകോടതി സർക്കാറിനും ദേവസ്വം ബോർഡുകൾക്കും നിർദേശം നൽകിയിരുന്നു. ബലിതർപ്പണത്തിനെത്തുന്നവർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
പാറശ്ശാല: അരുവിപ്പുറം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍. ശനിയാഴ്ച രാവിലെ നാലുമുതല്‍ ആരംഭിക്കുന്ന പിതൃതര്‍പ്പണ ചടങ്ങില്‍ ഒരേസമയം 500 പേര്‍ക്ക് പെങ്കടുക്കാം. ഇതിനായി ക്ഷേത്ര േകാമ്പൗണ്ടിലും നദിക്കരയിലും പ്രത്യേകം ബാരിക്കേഡുകള്‍ നിര്‍മിക്കുന്നുണ്ട്.
തര്‍പ്പണത്തിനെത്തുന്നവരെ നിയന്ത്രിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വനിത പൊലീസ് ഉള്‍പ്പെടെയുള്ള സേനയെ ക്ഷേത്രപരിസരത്തും നദിക്കരയിലും വിന്യസിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിങ് സൗകര്യവുമൊരുക്കി.
പ്രദേശത്ത് എക്സൈസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നദിക്കരയില്‍ അഗ്നിരക്ഷാസേന, ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീം ക്ഷേത്രാങ്കണത്തില്‍ പ്രവര്‍ത്തിക്കും. വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണവും വൈദ്യുതിവകുപ്പിന്റെ കീഴില്‍ മുടങ്ങാതെ വൈദ്യുതിയും സജ്ജീകരിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയും പെരുങ്കടവിള ഗ്രാമപഞ്ചായത്തും സംയുക്തമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷേത്രാങ്കണത്തില്‍ റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. സുരക്ഷയില്ലാത്ത സ്ഥലങ്ങളില്‍ ബലിതര്‍പ്പണം കര്‍ശമായി നിയന്ത്രിക്കാന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡെപ്യൂട്ടി കലക്ടര്‍മാരുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. ബലിതര്‍പ്പണത്തിന് എല്ലാവിധ പൂജാദ്രവ്യങ്ങളും ക്ഷേത്രാങ്കണത്തില്‍ ലഭ്യമാണെന്നും മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.
തിരുവനന്തപുരം: കര്‍ക്കടക വാവുബലിതര്‍പ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോടനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്കിന് സാധ്യതയുള്ളതിനാൽ നഗരത്തില്‍ ഗതാഗതക്രമീകരണം. വെള്ളിയാഴ്ച രാത്രി പത്ത് മുതൽ ശനിയാഴ്ച ഉച്ചക്ക് 12 വരെ തിരുവല്ലം ക്ഷേത്രപരിസരത്തും ബൈപാസ് റോഡിലും വാഹനഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവല്ലം ജങ്ഷൻ മുതല്‍ തിരുവല്ലം എൽ.പി സ്കൂള്‍ ജങ്ഷന് വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹനഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.