കാട്ടാക്കട: സമൂഹ മാധ്യമങ്ങളിലൂടെ യുവതികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസിൽ യുവാവിനെ െപാലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെയാണ് (37) സൈബർ ക്രൈം െപാലീസ് അറസ്റ്റ് ചെയ്തത്. നെയ്യാർഡാം സ്വദേശിയായ യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി അതിലൂടെ വീട്ടമ്മമാരെയും യുവതികളെയും പരിചയപ്പെട്ട ശേഷം മന്ത്രവാദിനിയാണെന്നും പ്രശ്നങ്ങൾക്ക് പൂജ നടത്തണമെന്നും അതിനായി നഗ്നചിത്രങ്ങൾ വേണമെന്നും വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവ കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു പ്രതിയെന്ന് െപാലീസ് പറഞ്ഞു.
സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.എസ്. രതീഷ്, എസ്.ഐ സതീഷ് ശേഖർ, സി.പി.ഒമാരായ ശ്യാം, അശോക്, അദീൻ, ബീന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.